പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Monday, April 28, 2008

പത്തിന കല്‍പ്പനകള്‍

തോറബോറയെന്ന സാമ്രാജ്യത്തിലെ നിയമങ്ങളാണിത്‌ (12 സഹപ്രവര്‍ത്തകരുടെ വലിയൊരു കിടപ്പുമുറി)
1. ചീഫ്‌ കമാന്‍ഡറുടെ അനുമതി കൂടാതെ തോറബോറയില്‍ പ്രവേശിക്കുകയോ സാധനങ്ങള്‍ എടുക്കുവാനോ പാടില്ല.(നിര്‍ദേശം പലപ്പോഴും കൊടുത്തിട്ടുണ്ടെങ്കിലും പാലിക്കപ്പെടാറില്ല, ഫൈനല്‍ മുന്നറിയിപ്പാണിത്‌.)
2. പോരാളികള്‍ ഉറങ്ങുന്ന സമയത്ത്‌ കയറാമെന്നു വിചാരിക്കുന്നുവെങ്കില്‍ അതപകടമാണ്‌
എന്ന്‌ തിരിച്ചറിയുക.(വീണ്ടും മുന്നറിയിപ്പു തന്നെ)
3. പരിമിതപ്പെടുത്തിയിരിക്കുന്ന അംഗസംഖ്യ യുദ്ധതന്ത്രങ്ങളുടെ ഭാഗമെന്നു മാത്രം മനസ്സിലാക്കുക.
4. വെള്ളം കണ്ടിട്ട്‌ മാസങ്ങളോളമായ മുണ്ട്‌, മറ്റ്‌ വസ്‌ത്രങ്ങള്‍ എന്നിവ സ്‌പര്‍ശിക്കുന്നതോ ശ്വസിക്കുന്നതോ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം.(തനിയെ തുണി കഴുകുക എന്നത്‌ വല്ലാത്ത മടിപിടിച്ച ഏര്‍പ്പാടാണ്‌)
5. അത്യപൂര്‍വമായ "കെണി" ഒരുക്കിവച്ചിരിക്കുന്നത്‌ അനുമതി കൂടാതെ പ്രവേശിക്കുന്നവര്‍ക്കുള്ള ശിക്ഷയാണ്‌.(ഉറക്കത്തിനിടയില്‍ തുണി ഉണ്ടോ ഇല്ലെയോ എന്ന്‌ എങ്ങനെയറിയാനാണ്‌)
6. കുപ്പികളില്‍ സൂക്ഷിച്ചിരിക്കുന്ന വിഷദ്രാവകങ്ങള്‍, പെട്ടികളിലോ പുറത്തോ വച്ചിരിക്കുന്ന സോപ്പ്‌ബോംബ്‌, പേസ്‌റ്റ്‌ ബോംബ്‌ തുടങ്ങിയവ തെറ്റിദ്ധരിച്ച്‌ എടുക്കാതിരിക്കുക.(എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടെ)
7. പോരാളികളുടെ എ.ടി.എം കാര്‍ഡുകള്‍, പേഴ്‌സുകള്‍, മൊബൈലുകള്‍ തുടങ്ങി വിലപിടിപ്പുള്ള വസ്‌തുക്കള്‍ കവരാമെന്നു തോന്നുന്നുവെങ്കില്‍ അതബദ്ധമാണെന്നു താമസിയാതെ നിങ്ങള്‍ക്കു മനസ്സിലാവും.(ബാലന്‍സുണ്ടാവില്ല എന്നു സാരം)
8. ഭക്ഷണസാധനങ്ങള്‍ മുന്‍കരുതലിനു ശേഖരിച്ചുവച്ചിരിക്കുന്നതാണ്‌. അത്‌ കട്ടുതിന്നാന്‍ ശ്രമിക്കരുത്‌. (പോരാളികള്‍ ആണെങ്കില്‍ കൂടി).(നാട്ടില്‍ നിന്നു സഹപോരാളികള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കണ്ടേ? അതോണ്ടാ കേട്ടോ? )
9. നിറം, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളില്‍ പോരാളികള്‍ സന്തുഷ്ടരാണ്‌. അതിനു ഭംഗം വരുത്താന്‍ ശ്രമിച്ചാല്‍ ചീഫ്‌ കമാന്‍ഡര്‍ പ്രത്യേകയോഗം കൂടി ശിക്ഷവിധിക്കുന്നതായിരിക്കും.(കറുപ്പിനേഴഴകെന്നു സമാധാനിച്ചിരിക്കുകയോ ഓരോരുത്തരും. അതിനിടിയില്‍ വര്‍ണവിവേചനം കുത്തിവയ്‌ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ വെറുതെ വിടില്ല)
10. തോറബോറയുടെ നാലുചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതാണ്‌ അതിന്റെ രഹസ്യങ്ങള്‍. രഹസ്യസ്വഭാവമുള്ള തീരുമാനങ്ങള്‍, സംഘടനാസെറ്റപ്പ്‌ തുടങ്ങിയ കാര്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ നിങ്ങളുടെ സ്ഥാനം ആ നിമിഷംമുതല്‍ തോറബോറയുടെ പുറത്തായിരിക്കും.(പോരാളിയാണെങ്കില്‍ വിചാരണ കൂടാതെ അംഗത്വം റദ്ദാക്കും).(മാസത്തിലൊരു ശുദ്ധികലശമെങ്കിലും(ക്ലീനിങ്‌) വേണ്ടേ? അലങ്കോലമായ റൂമിനെ കുറിച്ച്‌ പുറത്താരോടും പറയരുതെന്ന്‌ വ്യംഗ്യം)

3 comments:

  1. ഞങ്ങളുടെ കിടപ്പുമുറിയാണീ തോറബോറ. ആരോ ഒരളിട്ട പേര്‌.ഓഫിസില്‍ തോറബോറ പ്രശസ്‌തി നേടിയപ്പോള്‍ അതങ്ങിനെയൊരു ബ്ലോഗാക്കാമെന്നു കരുതി.

    ReplyDelete
  2. കാണാമറയത്തുള്ള അടിമാലിക്കാരാ....ഇവിടെ വന്നതിനും കമന്റിയതിലും സന്തോഷം. അങ്ങനെ നിങ്ങളുടെ ഹോസ്‌റ്റല്‍ ജീവിതം ഓര്‍ക്കാന്‍ ഞാനിടവരുത്തിയെന്നറിയിച്ചതിന്‌ നന്ദി....വീണ്ടും വരിക

    ReplyDelete