പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Tuesday, July 22, 2008

എം.ബി.എ പ്രേതം പണിപറ്റിച്ചു; പോരാളിയൊരെണ്ണം അന്യദേശത്തേക്ക്‌


പരിചയപ്പെടുത്തുമ്പോള്‍ തോറബോറയുടെ വലത്തേമൂലയില്‍ തലയില്‍ തൊപ്പിധരിച്ച്‌ ബുള്‍ഗാന്‍ വച്ച്‌(സൂക്ഷിച്ചുനോക്കിയാലേ കാണൂ) ഒരു കുഞ്ഞിപ്പയ്യന്റെ പടം കൊടുത്തിരുന്നു. മലപ്പുറംകാരനായ സൈനുല്‍ ആബിദ്‌....നെഞ്ചില്‍ കൂടുകെട്ടിയ എം.ബി.എ മോഹം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞമാസം ഒടുവില്‍ മലയാളക്കര കടന്നിരിക്കുന്നു ആ വിദ്വാന്‍. ഇനി തോറബോറയുടെ കത്തികള്‍ക്ക്‌ 'താല്‍പ്പര്യത്തോടെ' കേട്ടിരിക്കാന്‍ ആരാണുള്ളതെന്ന ചോദ്യം ബാക്കിയാവുകയാണ്‌. വേണ്ടത്ര തയ്യാറെടുപ്പുകള്‍ എടുക്കുന്നതിനു മുമ്പേ പൊടുന്നനെ ഞങ്ങള്‍ തോറബോറയുടെ പോരാളികളെ വിട്ടുയാത്രയാവുകയായിരുന്നു ബാംഗ്ലൂരിന്റെ തിരക്കുകളിലേക്ക്‌, പഠനത്തിന്റെയും. അംഗത്വം റദ്ദാക്കണമെന്ന്‌ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. ചീഫ്‌ കമാന്‍ഡര്‍ അതേപ്പറ്റി ചോദിക്കുകയുമുണ്ടായില്ല. അതുകൊണ്ടുതന്നെ പഴയ പോരാളിയായി തന്നെ തോറബോറയുടെ വലത്തേമൂലയിലെ ആ ബുള്‍ഗാന്‍ വച്ച പയ്യന്‍ അവിടെയുണ്ടാവും. ഇനിയൊരു തീരുമാനം എടുക്കുന്നതുവരെ. ആഘോഷങ്ങള്‍ക്ക്‌ മാറ്റുപകരാന്‍ ഇടയ്‌ക്കൊരു റോമിങ്‌ കോള്‍, തിരക്കിട്ട സംസാരം, സ്‌നേഹാന്വേഷണങ്ങള്‍.....പോരാളികള്‍ ചിതറിപ്പോവാതിരിക്കട്ടെ ഒരു നിമിഷത്തേക്കുപോലും. നാളെ കൂടുതല്‍ മെച്ചപ്പെട്ട ജോലിയുമായി തലയുയര്‍ത്തി തിരിച്ചുവരുമ്പോള്‍ പഴയ കാലത്തിന്റെ കുസൃതികള്‍ ഓര്‍ക്കാന്‍ തോറബോറയെന്ന ഈ ലോകത്തിലെ ഫോട്ടോകളും പോസ്‌റ്റുകളും ബാക്കിയാവുമെന്ന പ്രതീക്ഷ മാത്രം ബാക്കിയാക്കി. എല്ലാ പോരാളികള്‍ക്കും വേണ്ടി.....ആശംസകളോടെ...(കമാന്‍ഡറുടെ അനുമതിയുമുണ്ട്‌ കേട്ടോ...)

2 comments:

  1. അതാണു ശ്രീയേട്ടാ ഞങ്ങളുടെ പ്രാര്‍ഥനകളും. നന്ദി പ്രാര്‍ഥനയ്‌ക്കും സന്ദര്‍ശനത്തിനും..

    ReplyDelete
  2. ആ ധീര പോരാളിയുടെ ആഗ്രഹം പോലെ ഒരു എം.ബി.എ കാരനായി തിരിച്ചുവരട്ടെ!...നമുക്ക്‌ ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം..

    ReplyDelete